Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agriculture Department

കൃ​ഷി വ​കു​പ്പി​ൽ ഹെ​ൽ​പ്പ് ലൈ​ൻ സം​വി​ധാ​ന​വും നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും ആ​രം​ഭി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന ന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്ക് വേ​​​ഗ​​​ത്തി​​​ൽ സ​​​ഹാ​​​യ​​​വും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​വും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കൃ​​​ഷി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ലും എ​​​ല്ലാ ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും പ്ര​​​ത്യേ​​​ക ഹെ​​​ൽ​​​പ്പ് ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​വും സം​​​സ്ഥാ​​​ന​​​ത​​​ല നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​വും പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു.

കേ​​​ന്ദ്രീ​​​കൃ​​​ത നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ മ​​​ന്ത്രി ടി.​​​ സി​​​ദ്ദി​​​ഖ് നി​​​ർ​​​വ​​​ഹി​​​ച്ചു. എ​​​യിം​​​സ് പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന ക​​​ർ​​​ഷ​​​ക​​​ർ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ​​​യും പു​​​രോ​​​ഗ​​​തി ത​​​ത്സ​​​മ​​​യം നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ഡാ​​​റ്റാ​​​ബേ​​​സും സജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള കൃ​​​ഷി​​​നാ​​​ശ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ, അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ നി​​​ല, ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര വി​​​ത​​​ര​​​ണ പു​​​രോ​​​ഗ​​​തി തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ നേ​​​രി​​​ട്ട് വി​​​ല​​​യി​​​രു​​​ത്താ​​​നും ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നും സാ​​​ധി​​​ക്കും.

ഉ​​​ദ്ഘാ​​​ട​​​ന യോ​​​ഗ​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ കാ​​​വി​​​ലും​​​പാ​​​റ, മ​​​രു​​​തോ​​​ങ്ക​​​ര എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഉ​​​ണ്ടാ​​​യ കൃ​​​ഷി​​​നാ​​​ശ​​​ന​​​ഷ്ട​​​ത്തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

Latest News

Corehub Up